വൈദ്യുതി വാങ്ങാന്‍ ജിഎന്എയുമായി കരാറില്ല, ഉണ്ടാക്കിയാലല്ലേ പിന്വാങ്ങാനാകൂ: മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യുതി വാങ്ങാന്‍ ജിഎന്എയുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. ഇലക്ട്രിസിറ്റി ബോര്‍ഡ് കരാര്‍ ഉണ്ടാക്കിയാല്‍ അല്ലേ അതില്‍ നിന്നും പിന്‍വാങ്ങാന്‍ കഴിയൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് വാര്‍ത്തകള്‍ വരുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ‘വൈദ്യുതി മന്ത്രി അയച്ച ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ വന്നപ്പോള്‍ രണ്ട് ഓപ്ഷന് ആണ് ഉണ്ടായിരുന്നത്. 14.50രൂപയ്ക്ക് വൈദ്യുതി നല്കുന്ന ഹിമാചലിന്റെ കരാറായിരുന്നു ഒന്ന്. 8.63/8.90 രൂപയ്ക്ക് വൈദ്യുതി നല്കുന്ന ജിഎന്‍എ കരാര്‍ ആയിരുന്നു മറ്റൊന്ന്. ഹിമാചലിന്റെ വൈദ്യുതി ഇതിനകം രാജസ്ഥാന് 15.50 രൂപയ്ക്ക് കൊടുത്തെന്ന് ആ ഫയലില്‍ തന്നെയുണ്ടായിരുന്നു. പിന്നെ ജിഎന്‍എ മാത്രമാണ് മുന്നിലുണ്ടായിരുന്നു. രണ്ടും താരതമ്യം ചെയ്താലും ജിഎന്‍എ ആണ് മികച്ച ഓപ്ഷന് എന്ന് മനസ്സിലായി. എന്നാല്‍ കരാര്‍ ഉണ്ടാക്കിയിട്ടില്ല’, മുഖ്യമന്ത്രി വിശദീകരിച്ചു. ഇപ്പോള്‍ വൈദ്യുതി ആവശ്യമില്ലെന്ന് വൈദ്യുതി മന്ത്രി പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘ഇപ്പോള്‍ ആവശ്യമില്ല. എന്നാല്‍ അടുത്ത മാസങ്ങളില്‍ ആവശ്യം വരും. പ്ലാനിംഗ് ഇല്ലാത്തതിനാലാണ് സംസ്ഥാനത്ത് പവര്‍ക്കട്ട് പോലും വന്നത്. വൈദ്യുതിക്ക് വിലകുറവുണ്ടാകുമ്പോള് ദീര്‍ഘകാല കരാര്‍ ഉണ്ടാക്കാത്തതാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത കുറ്റകൃത്യം’, മുഖ്യമന്ത്രി വിശദീകരിച്ചു. ‘കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ദീര്‍ഘകാലം പവര്‍ക്കട്ട് ഉണ്ടാകുമെന്നാണ് ഫയലില്‍ പറയുന്നത്. ഏത് മുഖ്യമന്ത്രിക്കും പേടിയാകില്ലേ. എന്നിട്ടും ഒപ്പിട്ടില്ല. പഠിക്കുകയാണ് ചെയ്തത്. ഞങ്ങളുടെ സര്‍ക്കാര്‍ പവര്‍ക്കട്ടിന് പരിഹാരം കാണും. ലോങ്ടേം കരാറിലും ഷോട്ട്ടേം കരാറിലും ഏര്‍പ്പെടും’ എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 2030-31 ആവുമ്പോഴേക്കും വൈദ്യുതി ഉപഭോഗം വന്‍തോതില്‍ കൂടും. ആവശ്യമുള്ളതിന്റെ 15% മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷം എന്തെടുക്കുകയായിരുന്നു. കര്‍ണ്ണാടകയും തെലങ്കാനയും ഒരുപാട് മുന്നോട്ടുപോയി. സോളാറിലൂടെ വൈദ്യുതി ഉണ്ടാക്കി ബാറ്ററിയിലൂടെ അവരുടെ ഗ്രിഡിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ പാളിച്ചയാണ് പവര്‍ക്കട്ടിന് കാരണം. പ്ലാനിംഗോ ദീര്‍ഘകാല കരാറോ ഉണ്ടായിരുന്നില്ല. അല്ലാതെ പവര്‍ക്കട്ട് യുഡിഎഫ് ഉണ്ടാക്കിയതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

