September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 7, 2026

തെരുവ് കച്ചവടം ഒഴിപ്പിക്കാനെത്തിയ തളിപ്പറമ്പ് നഗരസഭ സെക്രട്ടെറിയെ കയ്യേറ്റം ചെയ്തതായി പരാതി.

SHARE

 

തളിപ്പറമ്പ്: തെരുവ് കച്ചവടം ഒഴിപ്പിക്കാനെത്തിയ നഗരസഭ സെക്രട്ടറിയേയും ജീവനക്കാരെയും കയ്യേറ്റം ചെയ്തതായി പരാതി.
മാര്‍ക്കറ്റ് റോഡിലും മെയിന്‍ റോഡിലും ഉള്‍പ്പെടെ പെരുന്നാളിനോടനുബന്ധിച്ച് ധാരാളം ആളുകള്‍ വന്നു പോകുമ്പോള്‍ അനധികൃതമായ കയ്യേറ്റവും കച്ചവടവും വലിയ യാത്രാദുരിതം ജനങ്ങള്‍ നേരിടുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് രാവിലെ പതിനൊന്നരയോടെ മെയിന്‍ റോഡിലെ നഗരസഭ ലൈബ്രറി പരിസരത്തേക്ക് എത്തിയത്.
കച്ചവടക്കാര്‍ ഒഴിപ്പിക്കലിനെ എതിര്‍ക്കുകയും സെക്രട്ടറി കെ.പി.സുബൈറിനെ കയ്യേറ്റം ചെയ്യുകയും ചെയ്തതായാണ് പരാതി.
പരിക്കേറ്റ സെക്രട്ടറിക്ക് തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കി. സംഭവത്തില്‍ നഗരസഭ ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ പുല്ലായിക്കൊടി ചന്ദ്രൻ , ബി.ജെ.പി കക്ഷിനേതാവ് അശോക് കുമാര്‍ അഞ്ചാമര എന്നിവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.