September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 26, 2026

ആഡംബരവാഹന പ്രിയർക്കും ഇത് പറ്റിയ അവസരം: ഔഡി കാറുകളുടെ വില 7 ലക്ഷം വരെ കുറയും; വില കുറയുന്നത് ഈ മോഡലുകൾക്ക്

SHARE

പുതിയ ജിഎസ്ടി പരിഷ്കരണങ്ങൾ രാജ്യത്ത് പ്രഖ്യാപിച്ചതിന് പിന്നാലെ പല ചെറുവാഹനങ്ങൾക്കും കമ്പനികൾ വില കുറച്ചിരുന്നു. എന്നാൽ ജിഎസ്ടി ഘടനയിൽ മാറ്റം വരുത്തിയതിനെ തുടർന്ന് ആഡംബരക്കാർ കമ്പനികളും വില വെട്ടിക്കുറച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. ഔഡി ഇന്ത്യ തങ്ങളുടെ മോഡൽ ശ്രേണിയിലുടനീളം ഗണ്യമായ വിലക്കുറവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2.6 ലക്ഷം മുതൽ 7.8 ലക്ഷം രൂപ വരെയാണ് വിലകുറയുക. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആഡംബര വാഹനങ്ങൾ കൂടുതൽ പ്രാപ്യമാക്കാനുള്ള ശ്രമമായാണ് ഈ നീക്കത്തെ കാണുന്നത്.

പുതിയ വിലനിർണ്ണയ ഘടന പ്രകാരം, എൻട്രി ലെവൽ ഓഡി ക്യു3 46.14 ലക്ഷത്തിൽ നിന്ന് 3.07 ലക്ഷം രൂപ കുറച്ച് 43.07 ലക്ഷത്തിന് ലഭ്യമാകും. മിഡ് റേഞ്ച് ക്യു5 ന് 4.55 ലക്ഷം രൂപ കുറഞ്ഞത്. 63.75 ലക്ഷം രൂപക്ക് ഈ വാഹനം സ്വന്തമാക്കാം. പ്രീമിയം ക്യു7 എസ്‌യുവിയുടെ വില 6.15 ലക്ഷം രൂപയാണ് കുറഞ്ഞത്. പുതിയ വില 92.29 ലക്ഷം രൂപയിൽ നിന്ന് കുറഞ്ഞ് 86.14 ലക്ഷം രൂപയായി. ഫ്ലാഗ്ഷിപ്പ് ക്യു8 എസ്‌യുവിക്ക് 7.8 ലക്ഷം രൂപയാണ് കുറയുന്നതെന്നതും ശ്രദ്ധേയം.സെഡാൻ മോഡലുകളിൽ എ4 ന് 48.89 ലക്ഷത്തിൽ നിന്ന് 46.25 ലക്ഷമായും എ6 ന് 63.74 ലക്ഷം രൂപയിൽ നിന്ന് 67.38 ലക്ഷമായും വില കുറഞ്ഞു. ദീപാവലി പോലെയുള്ള ഉത്സവ സീസണിന് മുന്നോടിയായിട്ട് കൂടിയാണ് വൻ വിൽപന ലക്ഷ്യമിട്ട് ഔഡിയുടെ നീക്കം. വില കുറയ്ക്കുന്നതിലൂടെ, കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും ഭാവിയിൽ വിൽപ്പന വർധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ജിഎസ്ടി പരിഷ്കരണത്തിന് പിന്നാലെ, ബെൻസ്, ബിഎംഡബ്ല്യു പോലുള്ള മറ്റ് ആഡംബര കാർ നിർമ്മാതാക്കളും സമാനമായ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.