October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 2, 2026

കടയിൽ കിട്ടുന്ന ഗോളി ബജി തയ്യാറാക്കുന്നത് ഇങ്ങനെയാണ്

SHARE

കടയിൽ നിന്നെല്ലാം നമ്മൾ വാങ്ങി കഴിക്കാറുള്ള ഗോളി ബജി അഥവാ കോളിഫ്‌ളവർ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നറിയാമോ? കിടിലൻ ടേസ്റ്റും ക്രിസ്പിയുമായ ഗോളി ബജി തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

കോളിഫ്‌ളവർ – 1
കോൺഫ്ലോർ – 1/4 കപ്പ്
മൈദ – 1/2 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – അര ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ചാട്ട് മസാല – ആവശ്യത്തിന്

 

ഉണ്ടാക്കുന്ന വിധം

ആദ്യം കോളിഫ്‌ളവർ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെള്ളത്തിൽ 5 മിനിറ്റ് നേരം തിളപ്പിക്കാൻ വയ്ക്കുക. പിന്നീട് അതിന്റെ വെള്ളം ഊറ്റിക്കളയുക. ശേഷം പാത്രത്തിൽ മൈദ, കോൺഫ്ലോർ, കാശ്മീരി മുളകുപൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു കട്ടിയുള്ള മാവ് തയ്യാറാക്കുക.
അത് കഴിഞ്ഞ് ഒരു പാനിൽ എണ്ണ ചൂടാക്കാൻ വെക്കുക. എണ്ണ നന്നായി ചൂടായ ശേഷം, വേവിച്ച കോളിഫ്‌ളോർ കഷ്ണങ്ങൾ ഓരോന്നായി മാവിൽ മുക്കി എണ്ണയിലിട്ട് വറുത്തെടുക്കുക. ക്രിസ്പിയാകുന്നതുവരെയും വറുത്തെടുത്ത വാങ്ങി വയ്ക്കാം. ശേഷം മുകളിൽ ചാട്ട് മസാല വിതറി വിളമ്പാം. സ്വാദിഷ്ടമായ ഗോളി ബജി റെഡി.