October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

ഗവർണർ പൊന്നാട അണിയിച്ച് ആദരിച്ചവർ സമൂഹമാധ്യമത്തിൽ സംഘപരിവാറിന്‍റെ സൈബർ പ്രചാരകർ; ആദരം ലോക്ഭവനിൽ

SHARE

ഗവർണർ രാജേന്ദ്ര ആർലേക്കർ ലോക്ഭവനിൽ ആദരിച്ചവർ സമൂഹമാധ്യമത്തിൽ സംഘപരിവാറിന്‍റെ സൈബർ പ്രചാരകർ. കഴിഞ്ഞ ദിവസം ലോക്ഭവനിൽ എത്തിയ ഒമ്പത് പേരെയാണ് ഗവർണർ പൊന്നാടയണിച്ച് സ്വീകരിച്ചത്.ലസിത പാലക്കൽ, ഷാബു പ്രസാദ്, അർജുൻ മാധവ്, ഫസൽ കാരാട്ട്, ശ്രീല പിള്ള, മഹേന്ദ്രകുമാർ അടക്കമുള്ളവരെയാണ് ഗവർണർ ആദരിച്ചത്. വിദ്വേഷ പ്രചാരണത്തിന്റെ പേരിൽ ആരോപണങ്ങൾ നേരിടുന്നവരും ആദരവ് ഏറ്റുവാങ്ങിയവരുടെ കൂട്ടത്തിലുണ്ട്.ഗവർണറെ കാണാൻ സമയം ചോദിച്ചപ്പോൾ അനുമതി നൽകിയതാണെന്നാണ് വിഷയത്തിൽ ലോക്ഭവന്റെ വിശദീകരണം. അഞ്ച് ദിവസം മുമ്പ് നടന്ന ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങുന്നതിന്റെയും ഗവർണർക്കൊപ്പവുമുള്ള ചിത്രങ്ങളും ഇവർ സൈബർ ഇടങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.