August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 8, 2026

മൂന്ന് പേർക്ക് കുറുനരിയുടെ കടിയേറ്റു.

SHARE

ശ്രീകണ്ഠപുരം: കോട്ടൂർ വാസു പീടിക, മഠത്തുംമൂല ഭാഗങ്ങളിൽ മൂന്ന് പേർക്ക് കുറുനരിയുടെ കടിയേറ്റു.ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുടുംബശ്രീ യോഗത്തിൽ പോയി മടങ്ങി വരുന്ന സ്ത്രീകൾക്കാണ് കടിയേറ്റത്. പ്രസന്ന വിനോദ്, ഷീജ ഗംഗാധരൻ, ത്രേസ്യാമ്മ കളത്തിപ്പറമ്പൻ എന്നിവരെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.കടിയേറ്റവരിൽ പ്രസന്ന വിനോദ്, ത്രേസ്യാമ്മ കളത്തിപ്പറമ്പൻ എന്നിവർ കണ്ണൂർ ജില്ലാ ആസ്പത്രിയിലും ഷീജ ഗംഗാധരൻ കൂട്ടുംമുഖം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സതേടി.ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ കുറുനരിയെ കണ്ടെത്താനായി പരിശോധന നടത്തി.