October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 4, 2026

തലപ്പുഴയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ; പൊതുജനം ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ

SHARE

തലപ്പുഴ: തലപ്പുഴ മിൽക് സൊസൈറ്റിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ കാൽപാടുകൾ കണ്ടെത്തിയത്. തുടർന്ന് വനപാലകരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചതിൽ കാൽപ്പാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പൊതുജനത്തിന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാത്രിസമയത്ത് വിടിന് പുറത്ത് ഇറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും അതിരാവിലെ സഞ്ചരിക്കുന്നവർ കൂട്ടത്തോടെ മാത്രമേ യാത്ര ചെയ്യാവുയെന്നും മദ്രസ വിദ്യാർത്ഥികൾ, തോട്ടം തൊഴിലാളികൾ എന്നിവർ ശ്രദ്ധിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി അറിയിച്ചു. പശു, ആട് എന്നിവ വളർത്തുന്നവർ തൊഴുത്തിന് സമീപം ലൈറ്റുകൾ തെളിയിക്കാൻ പരമാവധിശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.