കേരളത്തെ നടുക്കിയ സുനാമി ഓർമ്മക്ക് ഇന്ന് 21 ആണ്ട്.

2004 ഡിസംബർ 26. ഇന്തൊനീഷ്യയിലെ സുമാത്ര പ്രഭവകേന്ദ്രമായി ആഞ്ഞടിച്ച സൂനാമി കേരളതീരത്തെയും വിഴുങ്ങിയിരുന്നു. ഇന്തൊനീഷ്യയിൽ ആഞ്ഞടിച്ചതിനു ശേഷം ഏതാണ്ട് 2 മണിക്കൂറിനകം ഇന്ത്യൻ തീരത്തേക്ക് എത്തുകയായിരുന്നു. കേരളത്തിൽ 236 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഏറ്റവുമധികം മരണവും നാശവുമുണ്ടായത്. ആലപ്പാട് മുതൽ അഴീക്കൽ വരെ 8 കിലോമീറ്റർ തീരം കടലെടുത്തു. മൂവായിരത്തിലേറെ വീടുകൾ തകർന്നു.ഇന്തൊനീഷ്യയിൽ മരണം 1.65 ലക്ഷം 14 രാജ്യങ്ങളിലായി 2.27 ലക്ഷം പേരാണ് സൂനാമിയിൽ മരിച്ചത്

