November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 13, 2026

കാട്ടുപന്നി ഇറച്ചിയുമായി രണ്ട് പേർ പിടിയിൽ.

SHARE

ഏരുവേശിയിൽ അനധികൃതമായി കടത്തുകയായിരുന്ന കാട്ടുപന്നി ഇറച്ചിയുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി.

ബൈക്കിൽ കടത്തുകയായിരുന്ന ആറ് കിലോഗ്രാമോളം കാട്ടുപന്നി ഇറച്ചിയാണ് പിടിച്ചെടുത്തത്.

ഐച്ചേരി പൂവം സ്വദേശി പി.വി. ബിജു (44), കാവുമ്പായി സ്വദേശി സി. അനീഷ് (38) എന്നിവരുടെ പക്കൽ നിന്നാണ് ഇറച്ചി കണ്ടെടുത്തത്. എക്സൈസ് സംഘം നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.

വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമായതിനാൽ കേസ് ഉടൻ തന്നെ വനം വകുപ്പിന് കൈമാറി. തുടർന്ന് തളിപ്പറമ്പ് റേഞ്ച് ഓഫിസർ പി.വി. സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം പ്രതികളെയും തൊണ്ടിമുതലും വനം വകുപ്പ് അധികാരികൾ ഏറ്റെടുത്തു.