October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 6, 2026

ഫിഷറീസ് വകുപ്പിന് കീഴിലെ അക്വാകൾച്ചർ പ്രൊമോട്ടർമാർക്ക് യുഡിഎഫ് സർക്കാരിന്റെ ഭീഷണി

SHARE

ഭരണം മാറിയതിനു പിന്നാലെ ഫിഷറീസ് വകുപ്പിന് കീഴിലെ അക്വാകൾച്ചർ പ്രൊമോട്ടർമാർക്ക് ഭീഷണി. സിഐടിയു യൂണിയനിലുള്ളവരെ ഇന്റർവ്യൂവിന് പരിഗണിക്കില്ല എന്ന് ഭീഷണി. സിഐടിയു യൂണിയനിലുള്ളവർ, ഗ്രൂപ്പില്‍നിന്ന് ലെഫ്റ്റായി അതിന്റെ സ്‍ക്രീൻഷോട്ട് അയച്ചുകൊടുക്കണം, എങ്കിലേ അടുത്ത ഇന്റര്‍വ്യൂ വരുമ്പോള്‍ പരിഗണിക്കൂവെന്ന് സന്ദേശത്തിൽ പറയുന്നു.

അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ബി നൗഷാദിന്റെ നേതൃത്വത്തിലാണ് രാഷ്ട്രീയ ഇടപെടൽ. ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം കൈരളി ന്യുസിന് ലഭിച്ചു. യുഡിഎഫ് ഭരണത്തിൽ വന്നതിന് പിന്നാലെ ഓരോ വകുപ്പുകളിലെ ഇടത് അനുഭാവികളായ ജീവനക്കാർക്ക് എതിരെ പ്രതികാര നടപടി ശക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലമാറ്റിയിരുന്നു. നടപടി സംഘടനാ ഭാരവാഹികളായതിനാൽ. പോലീസ് ഓഫീസേർസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്കെതിരെ ആണ് നടപടി. സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയുമാണ് സ്ഥലം മാറ്റിയത്.

ഇവർക്ക് പുറമേ എക്സിക്യൂട്ടീവ് അംഗത്തിനും സ്ഥലംമാറ്റം. പ്രശാന്ത്, സി.ആർ ബൈജു, ഷിജു റോബർട്ട്, എന്നിവരെയാണ് സ്ഥലം മാറ്റിയത്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റിനെയും സെക്രട്ടറിയെയും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നാണ് മാറ്റിയത്.