September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 26, 2026

വി എസിന്റെ 101-ാം ജന്മദിനാഘോഷത്തിന് ഒരുങ്ങി കൂട്ടുപാത കളേഴ്‌സ് കൂട്ടായ്മ

SHARE

മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ 101-ാം ജന്മദിനം ആഘോഷിക്കാനൊരുങ്ങി കൂട്ടുപാത കളേഴ്‌സ് കൂട്ടായ്മ. ജന്മദിനമായ 20 നാണ് മുണ്ടൂരിൽ വിവിധ പരിപാടികളോടെ ആഘോഷം നടക്കുന്നത്.

 

കെ സി ബാലകൃഷ്ണൻ സാന്ത്വന പരിചരണ കേന്ദ്രത്തിൽ കിടപ്പുരോഗികൾക്ക് പ്രഭാതഭഷണം, വിദ്യാർഥികൾക്ക് ഫുഡ്‌ബോൾ മത്സരം, 101 വയോജനങ്ങൾക്ക് വസ്ത്രവിതരണം എന്നിവയാണ് പരിപാടികൾ.

വൈകീട്ട് 4.30-ന് മുണ്ടൂർ കൂട്ടുപാതയിൽ നടക്കുന്ന സായാഹ്ന കൂട്ടായ്മയും കേക്ക് മുറിക്കലും സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 12 വർഷമായി വിവിധ സേവന പ്രവൃത്തികളുമായി കളേഴ്‌സ് കൂട്ടായ്മ വി എസിന്റെ പിറന്നാൾ ആഘോഷിച്ചുവരുന്നുണ്ട്.