June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

ഭർത്താവിൻ്റെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിൽ; സംഭവം ബെം​ഗളൂരുവിൽ

SHARE

ബെം​ഗളൂരുവിൽ വീട്ടിലെ ജോലിക്കാരിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവിൻ്റെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ ഭാര്യ പൊലീസിന്റെ പിടിയിൽ. ക്വട്ടേഷൻ ഏറ്റെടുത്ത മൂന്നം​ഗസംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. കൽബുറ​ഗിയിലെ ​ഗാസിപുരിലാണ് സംഭവം.

ഭാര്യ ഉമാദേവി, ആക്രമണം നടത്തിയ ആരിഫ്, മനോഹര്‍, സുനില്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ കാല് തല്ലിയൊടിക്കാൻ അഞ്ചുലക്ഷം രൂപയ്ക്കാണ് യുവതി ക്വട്ടേഷൻ ഏൽപ്പിച്ചത്. ഗാസിപുര്‍ അട്ടാര്‍ കോംപൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ആക്രമണത്തിനിരയായത്. മര്‍ദനത്തില്‍ രണ്ടുകാലിനും ഒരു കൈയ്ക്കും പരിക്കേറ്റ വെങ്കടേഷ് ചികിത്സയിൽ കഴിയുകയാണ്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത് വെങ്കടേശിന്റെ മകന്‍ നല്‍കിയ പരാതിയിലാണ്.