November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 14, 2026

ക്രിസ്പി ബട്ടൂര വീട്ടിലുണ്ടാക്കാം ഞൊടിയിടയില്‍

SHARE

ക്രിസ്പി ബട്ടൂര വീട്ടിലുണ്ടാക്കാം ഞൊടിയിടയില്‍. കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ കിടിലന്‍ ബട്ടൂര തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

മൈദ -1 കപ്പ്

ഗോതമ്പു പൊടി – 1/2 കപ്പ്

തൈര് – 1/2 കപ്പ്

പാല്‍ – 1/4 ഗ്ലാസ്

ഉപ്പ് – ആവശ്യത്തിന്

പഞ്ചസാര – 1 ടീസ്പൂണ്‍

യീസ്റ്റ് – 1/2 ടീസ്പൂണ്‍

എണ്ണ – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

തൈര്, കുറച്ചു പാല്‍ എന്നിവ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

അതിലേക്കു പഞ്ചസാര, ഉപ്പ്, യീസ്റ്റ്, എണ്ണ എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക.

മൈദ, ഗോതമ്പു പൊടി എന്നിവ അരിച്ച് എടുത്ത ശേഷം തൈര്, പാല്‍ എന്നിവ ചേര്‍ത്തു കുഴച്ചെടുക്കുക.

അതിനുശേഷം മുകളില്‍ കുറച്ചു എണ്ണ തടവി ഒരു നനഞ്ഞ തുണി വച്ചു മൂടി വയ്ക്കുക.

ഒരു മണിക്കൂറിനു ശേഷം എടുത്തു ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം.

ശേഷം പരത്തി എടുത്തു, എണ്ണ മീഡിയം ചൂടില്‍ നന്നായി ചൂടായ ശേഷം അതില്‍ ഇട്ടു വറുത്തെടുക്കാം.