November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 14, 2026

കാസർഗോഡ് പയസ്വിനി പുഴയിൽ യുവാവ് മുങ്ങി മരിച്ചു

SHARE

കാസർഗോഡ് പയസ്വിനി പുഴയിൽ യുവാവ് മുങ്ങി മരിച്ചു. ആലപ്പുഴ ചെറിയനാട് സ്വദേശി നിഖിൽ (28) ആണ് മരിച്ചത്. പയസ്വിനി പുഴയിൽ ബണ്ട് സർവ്വേയ്ക്ക് എത്തിയ ജീവനക്കാരൻ ആയിരുന്നു നിഖിൽ.

ഒറിജിൻ എന്ന കമ്പനിയിൽ കരാർ ജോലിയ്ക്കാരനാണ് നിഖിൽ. നാലാംഗ സംഘത്തോടൊപ്പമാണ് സർവ്വെയ്ക്കായി നിഖിൽ കാസർഗോഡ് എത്തിയത്.പുഴയുടെ ആഴം പരിശോധിക്കുന്നതിനിടയിൽ ആഴമുള്ള കുഴിയിൽ അകപ്പെട്ടതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം