September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 16, 2026

ഇന്ത്യന്‍ വിപണി കീഴടക്കി ആഡംബര കാറുകള്‍; വില്‍പ്പനയില്‍ റെക്കോര്‍ഡ്

SHARE

രാജ്യത്തെ ആഡംബര കാര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ്. ലംബോര്‍ഗിനി ഇന്ത്യയില്‍ വില്‍ക്കാനായി നീക്കിവെച്ചിരുന്ന മുഴുവന്‍ യൂണിറ്റുകളും ഇതിനോടകം തന്നെ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്. അതായത് പുതിയ ഓര്‍ഡര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ 2026 വരെ കാത്തിരിക്കണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. സമാനമായി ഫെരാരി, മക്ലാരന്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്നിവയ്ക്കും ഇന്ത്യന്‍ വിപണിയില്‍ ശക്തമായ ഡിമാന്‍ഡ് ഉണ്ട്. AMG G 63, RS Q8 എന്നീ മെഴ്‌സിഡസ് ബെന്‍സ്, ഔഡി ഹൈ-എന്‍ഡ് മോഡലുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഓര്‍ഡര്‍ നല്‍കി ഒരു വര്‍ഷം വരെ കാത്തിരുന്നാലാണ് വാഹനം ലഭിക്കുക. വില 2.5 കോടി മുതല്‍ 4.55 കോടി രൂപ വരെയാണ്. 2023ലെ 13,263ല്‍ നിന്ന് 2028 ആകുമ്പോഴേക്കും 3 കോടി ഡോളറിലധികം ആസ്തിയുള്ള ഇന്ത്യക്കാരുടെ എണ്ണം 19,908 ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിസമ്പന്നരായ വ്യക്തികള്‍ക്കായി അതിവേഗം വളരുന്ന വിപണികളിലൊന്നായി ഇന്ത്യ ഉയര്‍ന്നുവരികയാണ്. ഇന്ത്യയിലെ ആഡംബര മേഖല മറ്റ് പ്രധാന വിപണികളില്‍ കാണുന്ന നിലവാരത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും വിപുലീകരണത്തിന് കാര്യമായ സാധ്യതയുണ്ടെന്നുമാണ് വിപണി വിദഗ്ധര്‍ പറയുന്നത്. 2023ല്‍ ലംബോര്‍ഗിനി ഇന്ത്യയില്‍ 103 വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണ്.