October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 12, 2026

വീതി കുറഞ്ഞ വഴിയിൽ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞ് അപകടം; കോഴിക്കോട് 26കാരി മരിച്ചു.

SHARE

വീതി കുറഞ്ഞ വഴിയിൽ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. നരിക്കുനി കൂടത്തിൽ സ്വദേശിനി മുർഷിത (26) ആണ് മരിച്ചത്. കോഴിക്കോട് നരിക്കുനിയിലായിരുന്നു അപകടം. നരിക്കുനി -പന്നൂർ റോഡിൽ കൂടത്തിൽ എന്ന സ്ഥലത്ത് വച്ച് ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് ഇലക്ട്രിക് സ്കൂട്ടർ റോഡിൽ നിന്നും ഒന്നര മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. കാൽ കുത്തിയപ്പോൾ പുറത്തേക്കായതാണ് അപകട കാരണം.