ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.

കോഴിക്കോട്▾ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിയ് തിരുവങ്ങൂര്‍ കോഴിപ്പറമ്പത്ത് പാര്‍ത്ഥിവ് (17), ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനി കാപ്പാട് വികാസ് നഗര്‍ പാണംകുളം കുനി സ്വദേശിനി അവനിക (14) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
രാത്രി വൈകിയാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ഇന്നലെ വൈകീട്ട് ചേമഞ്ചേരി സ്റ്റേഷന് സമീപം മംഗലാപുരം – ചെന്നൈ മെയില്‍ തീവണ്ടി തട്ടിയാണ് വിദ്യാര്‍ഥികള്‍ മരിച്ചത്.

