November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 21, 2026

ക്ഷേത്രത്തിലെ മൂന്ന് പവന്റെ മാല മോഷ്ടിച്ചു; പൂജാരി അറസ്റ്റിൽ.

SHARE

തിരുവനന്തപുരം: മാല മോഷണക്കേസിൽ പൂജാരി അറസ്റ്റിൽ. മണക്കാട് മുത്തു മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുണാണ് പിടിയിലായത്. ക്ഷേത്രത്തിലെ മൂന്നു പവന്റെ മാല മോഷ്ടിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതേ പൂജാരിയെ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത സംഭവം നേരത്തേ വിവാദമായിരുന്നു. ക്ഷേത്രത്തിൽ നിന്ന് പൂജാരിയെ കസ്റ്റഡിയിലെടുത്തതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഇതേ പൂജാരിയാണ് മറ്റൊരു കേസിൽ വീണ്ടും പിടിയിലായത്.