May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 8, 2026

ആര്‍ജി കര്‍ ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍; ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയായി കൂട്ടരാജി

SHARE

പിജി ഡോക്ടറുടെ ക്രൂരമായ ബലാത്സംഗക്കൊലപാതകം നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാരുടെ കൂട്ടരാജി. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയായാണ് അമ്പതോളം ഡോക്ടര്‍മാരുടെ കൂട്ടരാജി. ആഗസ്റ്റ് 9നാണ് പിജി ഡോക്ടര്‍ ആശുപത്രിയിലെ സെമിനാര്‍ ഹോളില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. മമത സര്‍ക്കാരിന്റെ പൊലീസിന്റെ അന്വേഷണം കൃത്യമല്ലെന്നും കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച് രാജ്യവ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയിരുന്നു. സമരം രണ്ട് മാസം പിന്നിട്ടപ്പോഴാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സീനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടമായി രാജിവെച്ചത്. മുന്‍ പൊലീസ് വളണ്ടിയറായ സഞ്ജയ് റോയിയെ മാത്രം കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതും വ്യാപക പ്രതിഷേധത്തിനിടയാക്കിരുന്നു.