July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 27, 2026

കോട്ടയത്ത് ഡ്രൈവര്‍ക്ക് നെഞ്ചുവേദന; സ്വകാര്യ ബസ് അപകടത്തില്‍പെട്ടു, മൂന്ന് യാത്രക്കാര്‍ക്ക് പരുക്ക്

SHARE
കോട്ടയത്ത് ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ബസ് അപകടത്തിൽപെട്ടു. ഡ്രൈവർ വെള്ളാവൂർ സ്വദേശി പ്രദീപിനാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദനയുണ്ടായത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശേരിക്ക് സമീപത്തെ കുരിശുംമൂട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
ഡ്രൈവർ പ്രദീപിൻ്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നാണ് വിവരം. അപകടത്തെ തുടർന്ന് ബസ് യാത്രക്കാരായ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്കുകൾ സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.