June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

വീണ്ടും കാട്ടാനക്കലി; തൃശ്ശൂരില്‍ വനത്തിനുള്ളില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

SHARE

തൃശൂര്‍: തൃശൂരില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വയേധികനെ കാട്ടാന ചവിട്ടിക്കൊന്നു. താമരവെള്ളച്ചാലിലാണ് സംഭവം. അറുപതുകാരനായ പ്രഭാകരനാണ് മരിച്ചത്. വനത്തിനുള്ളില്‍വെച്ചായിരുന്നു ആക്രമണമുണ്ടായത്.കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു പ്രഭാകരന്‍. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കാടിനകത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.