November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 20, 2026

കാലങ്ങളായി ഡിപ്പോകളിലും വർക് ഷോപ്പുകളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യാൻ കെഎസ്ആർടിസി

SHARE

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിലും വർക് ഷോപ്പുകളിലും കെട്ടിക്കിടക്കുന്ന റെക്സിൻ, പ്ലാസ്റ്റിക്, ഇ – വേസ്റ്റ് മാലിന്യങ്ങൾ നീക്കം ചെയ്തുതുടങ്ങി. ക്ലീൻ കേരള ക്യാമ്പയിന്‍റെ ഭാഗമായാണ് മാലിന്യ നീക്കം. കാലാകാലങ്ങളായി കെഎസ്ആർടിസിയുടെ ഡിപ്പോകളിലും വർക് ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന റെക്സിൻ, പ്ലാസ്റ്റിക്, ഇ – വേസ്റ്റ് മാലിന്യങ്ങളാണ്  നീക്കം ചെയ്യുന്നത്. മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്‍റെ ഭാഗമായി മാലിന്യ മുക്ത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്ക് മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് അധികൃതർ പറഞ്ഞു. കെഎസ്ആർടിസിയിൽ കെട്ടിക്കിടന്നിരുന്ന മാലിന്യങ്ങൾ കേരള സർക്കാർ ഉടമസ്ഥതയിലുള്ള ക്ലീൻ കേരള കമ്പനിയാണ് ഏറ്റെടുക്കുന്നത്. പാപ്പനംകോട് സെൻട്രൽ വർക്സിൽ നടന്ന ചടങ്ങിൽ ഔപചാരിക ഉദ്ഘാടനം കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ നിർവഹിച്ചു.