June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 22, 2026

അടിയന്തര കാര്യങ്ങൾക്കല്ലാതെ ഒരിഞ്ച് വയൽ പോലും നികത്തുന്നതിനെ സർക്കാർ അനുകൂലിക്കുന്നില്ല; പി പ്രസാദ്

SHARE

അടിയന്തര കാര്യങ്ങൾക്കല്ലാതെ ഒരിഞ്ച് വയൽ പോലും നികത്തുന്നതിനെ സർക്കാർ അനുകൂലിക്കുന്നില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. നെൽവയലുകളുടെ വിസ്തൃതി കുറയാൻ പാടില്ലെന്നും അവശേഷിക്കുന്ന വയലുകളെ എന്തുവില കൊടുത്തും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

അംഗൻവാടിക്ക് സ്ഥലം കൊടുക്കുന്നു എന്നു പറഞ്ഞു വരുന്നവരെയൊക്കെ മഹാമനസ്ക്കരായി വാഴ്ത്താറുണ്ട്. എന്നാൽ അവരിൽ പലരും ബാക്കിയുള്ള നിലം നികത്താനുള്ള പരിപാടിയുമായാണ് വരുന്നതെന്നും അതിനെയൊന്നും സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.