May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 2, 2026

UV ഇൻഡക്സ് അപകടതോതിൽ; 2 ജില്ലകളിൽ റെഡ് അലർട്ട്

SHARE

സംസ്ഥാനത്തെ അൾട്രാ വയലറ്റ് സൂചിക അപകടതോതിൽ. പാലക്കാട്,മലപ്പുറം ജില്ലകൾ യുവി ഇൻഡക്സ് 11 ആയതിനാൽ റെഡ് ലെവലിൽ ആണ് ഉള്ളത്. കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യുവി ഇൻഡക്സ് 6 മുതൽ ഏഴ് വരെയുള്ള തോതിലായതിനാൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ യുവി ഇൻഡക്സ് അഞ്ചും അതിൽ താഴെയുമാണ്.

അതേസമയം, സംസ്ഥാനത്ത് ചൂടിന് ശമനമേകാൻ വേനൽമഴ എത്തുമെന്നാണ് സൂചനകൾ. ചില ഇടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.