May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 4, 2026

ഹൈലാന്റ് മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ച: മോഷ്ടാവിന്റെ സിസിടിവി ദൃശ്യം ലഭിച്ചു

SHARE

 

ഹൈലാന്റ് മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി.മോഷണം നടന്നതിന്റെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തി വരുന്നത്.ശനിയാഴ്ച രാത്രി ഒന്‍പതിനും ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചിനും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂര്‍ എസ് എന്‍ പാര്‍ക്കിന് സമീപത്തെ ക്ഷേത്ര നടയില്‍ ചങ്ങലയില്‍ ലോക്ക് ചെയ്ത് ഘടിപ്പിച്ച സ്റ്റീല്‍ ഭണ്ഡാരമാണ് മോഷ്ടാവ് എടുത്ത് കൊണ്ടുപോയത്.ഏകദേശം 8000 രൂപയോളം നഷ്ടപ്പെട്ടിരിക്കാമെന്ന് ക്ഷേത്രം ഭാരവാഹിയായ രാഹുല്‍ കുനിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.ഇവിടെ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു.