ഉരുവച്ചാൽ കാരുണ്യ സ്വയംസഹായ സംഘത്തിന്റെ നേത്യത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു
1 min read

മട്ടന്നൂർ: വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാ ക്കിയ വിദ്യാർത്ഥികളെ ഉരുവച്ചാൽ കാരുണ്യ സ്വയംസഹായ സംഘത്തിന്റെ നേത്യത്വത്തിൽ അനുമോദിച്ചു.
കാരുണ്യ അസോസിയേറ്റ്സ് മാനേജിംഗ് പാർട്ട്ണർ ജി.പി. വിശ്വനാഥൻ
അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡൻ്റ് കെ.ജയരാജൻ അധ്യക്ഷനായി.
ഭാരവാഹികളായ . പി.വി ശശീന്ദ്രൻ, കെ. പ്രജിത്ത്,കെ.തുഷാർ , കെ ഉൻമേഷ്എന്നിവർ സംസാരിച്ചു.പ്ലസ് ടു , എസ്.എസ് എൽ.സി, എൽ.എസ്.എസ്, സഹോദയാ ടാലന്റ് സ്കോളർഷിപ്പ് എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയികളായ.നവീന തുഷാർ , ദയാശങ്കർ. കെ എം.ശിവദേവ്, ശ്രേയനായർ,ഋതുരാജ്,അഫ്രിൻഫാത്തിമ,ചൈതന്യ, കനിഷ്ക് ജയ് നായർ എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.
