June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 1, 2026

വിജയോത്സവം, വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ നടത്തി

SHARE

എടൂർ : എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ യു പി വിഭാഗങ്ങളുടെ വിജയോത്സവം, വിദ്യാരംഗം കലാസാഹിത്യവേദി , വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം സമുചിതമായി ആഘോഷിച്ചു.
വിജയോത്സവം സ്കൂൾ മാനേജർ റവ. ഫാ. തോമസ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു. ആറളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസ് അന്ത്യാകുളം അധ്യക്ഷനായിരുന്നു.
പ്രസ്തുത പരിപാടിയിൽ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബുകൾ എന്നിവ ഫ്ലവേഴ്സ് ചാനൽ ഫയിം റവ. ഫാ. ജിതിൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു.
മുൻ കോർപ്പറേറ്റ് മാനേജർ റവ. ഫാ. മാത്യു ശാസ്താം പടവിൽ മുഖ്യാതിഥിയായിരുന്നു. പരിപാടിക്ക് ഹെഡ്മിസ്ട്രസ് സിസിലി ജോസഫ് സ്വാഗതം പറഞ്ഞു. ഫാ. അഭിലാഷ് ചെല്ലങ്കോട്ട്, ശ്രീമതി ലിൻസി പി സാം, ശ്രീ ബെന്നി കെ മാത്യു, ശ്രീ ജിമ്മി വട്ടംതൊട്ടിയിൽ, ശ്രീ മനോജ് കെ, ശ്രീമതി ലീമാ സന്തോഷ്, കുമാരി അശ്വതി വി ജെ എന്നിവർ ആശംസകൾ പറഞ്ഞു.
സ്റ്റാഫ് സെക്രട്ടറി ഫാ. ബിജു ആൻറണി നന്ദി പറഞ്ഞു. എസ്എസ്എൽസി ഫുൾ A+, 9 A+, യു എസ് എസ് എന്നിവ നേടിയ കുട്ടികളെ ആദരിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.