June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

പിറ്റ്ബുള്‍ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം; സംഭവം ചെന്നൈയില്‍

SHARE

ചെന്നൈയിലെ ജാഫര്‍ഖാന്‍പേട്ടിൽ വയോധികനെ പിറ്റ്ബുൾ കടിച്ചു കൊന്നു. ചൊവ്വാഴ്ച 55കാരനായ കരുണാകരന്‍ എന്നയാളാണ് മരിച്ചത്. ഇടുങ്ങിയ ജനവാസ കേന്ദ്രത്തില്‍ വെച്ചായിരുന്നു നായയുടെ ആക്രമണം. വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

പൂങ്കൊടി എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള പിറ്റ്ബുള്‍ നായ വയോധികൻ്റെ നേരെ ചാടി ആക്രമിക്കുകയായിരുന്നു. ആ സമയം നായയെ തുടലില്‍ കെട്ടിയിരുന്നില്ല. നായയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമയ്ക്കും കടിയേറ്റു. ഇവർ ചികിത്സയിലാണ്. ഡിസ്ചാര്‍ജ് ചെയ്താല്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് സ്ഥിരീകരിച്ചു.ആക്രമണം വളരെ ക്രൂരമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നായ വയോധികൻ്റെ ജനനേന്ദ്രിയ ഭാഗം കടിച്ചെടുത്തു. തിരക്കേറിയ തെരുവിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നായയെ മാറ്റാന്‍ ഉടമയോട് അയല്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. വെറ്ററിനറി ഉദ്യോഗസ്ഥര്‍ പിറ്റ്ബുള്ളിനെ പിടികൂടി നിരീക്ഷണത്തിനായി അയച്ചിട്ടുണ്ട്. താമസക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും ഉടമക്കെതിരെ മുൻപ് പരാതികളൊന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.