യൂത്ത് കോൺഗ്രസിന്റെ ലോങ്ങ് മാർച്ച് മാറ്റിവെച്ചു; തീരുമാനം രാഹുലിന്റെ രാജിക്ക് പിന്നാലെ

യൂത്ത് കോൺഗ്രസിന്റെ ലോങ്ങ് മാർച്ച് മാറ്റിവെച്ചു. തൃശ്ശൂരിലെ വോട്ട് അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ടുകൊണ്ട് ആയിരുന്നു ലോങ്ങ് മാർച്ച്. നാളെ നടക്കേണ്ടിയിരുന്ന ലോങ്ങ് മാർച്ചിന്റെ ഉദ്ഘാടകൻ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി തന്നെ മാറ്റിവെച്ചത്. ഉദ്ഘാടകനെ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിരുന്നില്ല എന്നാണ് യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വിശദീകരണം.


