November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

ഇരിട്ടിയിലെ അന്താരാഷ്ട്ര സംഘടനകളുടെ ഓണാഘോഷം

SHARE

 

കാക്കയങ്ങാട്: ഇരിട്ടിയിലെ അന്താരാഷ്ട്ര സംഘടനകളായ സീനിയര്‍ ചേംബര്‍, ഓയിസ്‌ക, ഓയിസ്‌ക വിമന്‍സ് ചാപ്റ്റര്‍, അലയന്‍സ് എന്നിവയുടെ നേതൃത്തില്‍ നടത്തിയ ഓണാഘോഷം സിനിമ സംവിധായകന്‍ രാജീവന്‍ നടുവനാട് ഉദ്ഘാടനം ചെയ്തു. ഓയിസ്‌ക വിമന്‍സ് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.ഷാലു ജോര്‍ജ് അധ്യക്ഷത വഹിച്ചു. സീനിയര്‍ ചേംബര്‍ ദേശീയ സമിതി അംഗം ഡോ.ജി.ശിവരാമകൃഷ്ണന്‍, മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.പി.കെ.ആന്റണി, ഇരിട്ടി ചാപ്റ്റര്‍ പ്രസിഡന്റ് ജോയ് പടിയൂര്‍, കെ.എം.കൃഷ്ണന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രകാശ് പാര്‍വണം എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു.