ഇരിട്ടി ഫെസ്റ്റ് 2025 ന് തുടക്കം കുറിച്ചു


ഇരിട്ടി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബാലസഭ അംഗങ്ങളുടെയും ,അങ്കണവാടി കുട്ടികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും അംഗ പരിമിതരുടെയും വയോജനങ്ങളെയും ഉൾപ്പെടുത്തി നടത്തുന്ന ഇരിട്ടി ഫെസ്റ്റ് 2025 ൻ്റെ ഭാഗമായി CDS ബാലസഭയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി നായനാർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തിയ ബാലസഭ കലോത്സവം ” മയിൽപ്പീലി ” സിനിമാ സംവിധായകൻ രാജീവ് നടുവനാട് ഉത്ഘാടനം ചെയ്തു.ചടങ്ങിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത അദ്ധ്യക്ഷത വഹിച്ചു .CDS ചെയർപേഴ്സൺ സ്മിത കെ. സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ പി.രഘു, സി.കെ. അനിത, പി.രജിഷ എന്നിവർ ആശംസകൾ നേർന്നു. CDS മെമ്പർ ബിജിന നന്ദി പറഞ്ഞു. ഇന്ന് രാവിലെ 10 മണിക്ക് കുടുംബശ്രി വനിത കലോത്സവം, തുടർന്നുള്ള ദിവസങ്ങളിൽ അങ്കണവാടി കുട്ടികളുടെയും അംഗപരിമിതരുടെയും, വയോജനങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറും സമാപനദിവസമായ ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് സംഗീതസന്ധ്യ പരിപാടിയും നടത്തും


