November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

ഓട്ടോറിക്ഷ അപകടത്തില്‍ വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റതിന് പിന്നാലെ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്‌തു.

SHARE
പള്ളഞ്ചി സ്വദേശിയായ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് കാർ ഓട്ടോറിക്ഷയ്‌ക്ക് പിന്നിലിടിച്ച്‌ അപകടമുണ്ടായത്.
ബേത്തൂർപാറയില്‍ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്നു ഓട്ടോയ്‌ക്ക് പിന്നില്‍ നിയന്ത്രണംവിട്ട കാർ ഇടിച്ചായിരുന്നു അപകടം. സംഭവത്തില്‍ മൂന്ന് വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ബേത്തൂർ പാറ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥികള്‍ക്കായിരുന്നു പരിക്കേറ്റത്.
അപകടം നടന്ന ഉടൻതന്നെ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്തെത്തി ആസിഡ് കുടിക്കുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാർ അനീഷിനെ ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ – വീണ. മക്കള്‍ – നീരജ്, ആരവ്. പരേതനായ കെ ശേഖരൻ നായരുടെയും സി കമലാക്ഷിയുടെയും മകനാണ് അനീഷ്.