ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തോട്ടിൽ നിന്നും കണ്ടെത്തി

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തോട്ടിൽ നിന്നും കണ്ടെത്തി. ഉള്ളൂർ തോട്ടിൽ നിന്നാണ് നാട്ടുകാർ പ്രതിമയെ കണ്ടെത്തിയത്. ആരാണ് പ്രതിമ തോട്ടിൽ കൊണ്ട് കളഞ്ഞതെന്ന് വ്യക്തമല്ല. ഉള്ളൂരിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിൽ ഉണ്ടായിരുന്ന പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്.പഴയ പ്രതിമയെ മാറ്റി പഞ്ചലോഹം കൊണ്ട് പുതിയ പ്രതിമ സ്ഥാപിച്ചിരുന്നു. പഴയ പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് മെഡിക്കൽ കോളേജിൽ പൊലീസിൽ പരാതി നൽകുമെന്ന് ചേന്തി അനിൽ പറഞ്ഞു.


