November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 21, 2026

പ്രശസ്ത മേക്കപ്പ്മാന്‍ വിക്രമന്‍ നായര്‍ അന്തരിച്ചു

SHARE

പ്രശസ്ത മേക്കപ്പ് മാന്‍ വിക്രമന്‍ നായര്‍ (മണി) അന്തരിച്ചു.81 വയസായിരുന്നു. മെറിലാന്‍ഡ് സ്റ്റുഡിയോയില്‍ സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് കലാ ജീവിതം തുടങ്ങിയത്. പ്രിയദര്‍ശന്‍, വേണു നാഗവള്ളി, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ്മാനായിരുന്നു.

ചിത്രം , കിലുക്കം, തേന്മാവിന്‍ കൊമ്പത്ത് , കാലാപാനി, ഏയ് ഓട്ടോ, ചന്ദ്ര ലേഖ, ഗര്‍ദ്ദിഷ്, വന്ദനം, ലാല്‍സലാം, താളവട്ടം, വിരാസത്ത് ഹേ രാ പേഹ്രി, മേഘം തുടങ്ങി 150 ഓളം മലയാളം ഹിന്ദി തമിഴ് ചിത്രങ്ങളില്‍ സജീവമായിരുന്നു.കുമാര സംഭവത്തില്‍ ശ്രീദേവി,ജ്യോതിക എന്നിവര്‍ക്ക് ആദ്യമായി ചമയം നിര്‍വ്വഹിച്ചു. 1995 ബാംഗ്ലൂര്‍ മിസ്സ് വേള്‍ഡ് മത്സരത്തില്‍ ചമയക്കാരനായിരുന്നു . സ്വാമി അയ്യപ്പന്‍, കടമറ്റത്ത് കത്തനാര്‍ തുടങ്ങി ഹിറ്റ് സീരിയലുകളിലും ചമയം നിര്‍വ്വഹിച്ചു.