June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 16, 2026

യുവ തെയ്യംകലാകാരന്‍ അശ്വന്ത് കോള്‍തുരുത്തി(25)തൂങ്ങിമരിച്ചു.

SHARE

യുവ തെയ്യംകലാകാരന്‍ അശ്വന്ത് കോള്‍തുരുത്തി(25)തൂങ്ങിമരിച്ചു.വടക്കെ മലബാറിലെ തെയ്യപ്രേമികളുടെ ഹൃദയം കവര്‍ന്ന തെയ്യക്കാരനായിരുന്നു അശ്വന്ത്.മീന്‍കുന്ന് ബപ്പിരിയന്‍ തെയ്യം, ചാല്‍ കളത്തിക്കാവിലെ പരുത്തി വീരന്‍ എന്നീ തെയ്യകോലങ്ങള്‍ കെട്ടി പ്രശസ്തനായിരുന്നു അശ്വന്ത്. സോഷ്യല്‍ മീഡയയിലും നിരവധി ഫോളോവേഴ്‌സുണ്ട്.പള്ളിക്കുന്ന് പൊടിക്കുണ്ടിലെ വാടകവീട്ടിലെ സീലിംഗ്ഫാനിലാണ് അശ്വന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാത്രി 10.40 നാണ് മരിച്ച നിലയില്‍ കണ്ടത്.

നിരവധി ക്ഷേത്രങ്ങളില്‍ കോലധാരിയായിരുന്നു അശ്വന്ത്.കാട്ട്യത്തെ സൂരജിന്റെയും ജിഷയുടെയും മകനാണ്.അദ്വൈത്
ഏക സഹോദരനാണ്.മൃതദ്ദേഹം കണ്ണൂര്‍ ടൗണ്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.