May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 12, 2026

ജോബ് ഫെയർ സംഘടിപ്പിച്ചു .

SHARE

അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് സ്വകാര്യ – പൊതു മേഖല സ്ഥാപനങ്ങളിൽ തൊഴിൽ സാഹചര്യം നൽകി ജീവിത സാഹചര്യം മെച്ചപ്പെടുത്തുെക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഇരിട്ടി നഗരസഭ കുടുംബശ്രിയുമായി ചേർന്ന് പുന്നാട് നഗരസഭ ഹാളിൽ സംഘടിപ്പിച്ച ജോബ് ഫെയറിൻ്റെ ഉത്ഘാടനം നഗരസഭ ചെയർ പേഴ്സൺ ശ്രീമതി കെ. ശ്രീലത നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ കെ .സ്മിത സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ.ഫസീല ,കെ.സുരേഷ് കൗൺസിലർമാരായ കെ.മുരളിധരൻ, എ.കെ.ഷൈജു, സിന്ധു, പി രഘു, എൻ.യു.എൽ.എം മാനേജർ ജമാലുദ്ദീൻ, ലേജു എന്നിവർ സംസാരിച്ചു.ഇരിട്ടി മേഖലയിലെ വിവിധ സ്ഥാപനങ്ങളും, പഞ്ചാബ് നാഷണൽ ബാങ്ക്, എസ്.ബി.ഐ.ഉൾപ്പെടെ 20 സ്ഥാപനങ്ങളും 200 ഓളം ഉദ്യോഗാർത്ഥികളും ജോബ് മേളയിൽ പങ്കെടുത്തു.