November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 20, 2026

എന്തുചെയ്യണം ഇത്തരക്കാരെ?; ജനങ്ങളോട് അഭിപ്രായം ചോദിച്ച് എം വി ഡി

SHARE

ഭീമൻ തുക പിഴ വരുന്ന നിയമലംഘനം നടത്തിയ ഗുഡ്സ് ഓട്ടോക്കെതിരെ എന്ത് നടപടിയെടുക്കണമെന്നതിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി എം വി ഡി. മുൻവശത്തേക്ക് ഉന്തി നിൽക്കുന്ന രീതിയിൽ വാർക്ക കമ്പികൾ കയറ്റിയ ഗുഡ്സ് ഓട്ടോയാണ് എം വി ഡി പിടികൂടിയത്. ഈ വാഹനത്തിന് കേസെടുത്ത് ഫൈനിട്ടാല്‍ നിയമപ്രകാരം ഇരുപതിനായിരം രൂപ പിഴ അടയ്‌ക്കേണ്ടി വരും.

ഇത്ര വലിയ തുക ഒരിക്കലും ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് താങ്ങാൻ സാധിക്കില്ല. അതോടെ, ജീവിക്കാന്‍ അനുവദിക്കുന്നില്ല, ജോലി ചെയ്ത് കഷ്ടപ്പെടുന്നവരെ ഉപദ്രവിക്കുന്നു തുടങ്ങിയ പരാതികളും ആവലാതികളും ഉയരും. ഇത്തരം ആവലാതികൾ സാധാരണമാണുതാനും.ഇനി ഫൈൻ ഇട്ടില്ലെങ്കിൽ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയുമൊക്കെ ജീവന് ഭീഷണിയാകും. തിരക്കേറിയ നിരത്തുകളിൽ വലിയ അപകടം സൃഷ്ടിക്കും. ഈയൊരു പശ്ചാത്തലത്തിലാണ് സമൂഹം എങ്ങിനെയാണ് ഈ പ്രശ്‌നത്തെ നോക്കി കാണുന്നത് എന്നറിയാന്‍ സോഷ്യൽ മീഡിയയിൽ ഇക്കാര്യം എം വി ഡി പോസ്റ്റ് ചെയ്തത്. എം വി ഡിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യമുള്ളത്