October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 3, 2026

ലഹരിക്കെതിരെ യുവത.

SHARE

 

ശ്രീകണ്ഠപുരം: ലഹരിക്കെതിരെ ശ്രീകണ്ഠപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ റോവർ, റേഞ്ചർ യൂണിറ്റുകളും എൻഎസ്എസ് യൂണിറ്റും സംയുക്തമായി സമൂഹ ഒപ്പ് ശേഖരണം നടത്തി.പരിപാടി ഇരിക്കൂർ എംഎൽഎ അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ, നഗരസഭാ വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ നസീമ വയൽപാത്ത്, ജോസഫിനെ ടീച്ചർ, കെ സി ജോസഫ്,നഗരസഭാ സെക്രട്ടറി ടിവി നാരായണൻ,പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ടിഎം രാജേന്ദ്രൻ, വി രാധാകൃഷ്ണൻ, എ കെ കുമാരൻ, സിമി രവീന്ദ്രൻ ഡോ ശ്യാംലാൽ ടി.എൽ, ബീന ഓടത്തിൽ പിടിഎ പ്രസിഡൻറ് കെ അഷ്റഫ് എന്നിവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി മദ്യത്തിനും മയക്കുമരുന്നിനും എതിരായുള്ള ലഘുലേഖകൾ വളണ്ടിയർമാർ ടൗണിൽ വിതരണം ചെയ്തു.