October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 5, 2026

ലോട്ടറി ടിക്കറ്റില്‍ ഏതെങ്കിലും തരത്തില്‍ മതചിഹ്നങ്ങളുടെ പ്രകാശനമോ ദുരുപയോഗമോ നടത്തിയിട്ടില്ലെന്ന് ഭാഗ്യക്കുറി വകുപ്പ്.

SHARE

കേരള സര്‍ക്കാരിന്റെ സുവര്‍ണ കേരളം ഭാഗ്യക്കുറിയില്‍ ആലേഖനം ചെയ്ത ചിത്രത്തിനെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ലോട്ടറി ടിക്കറ്റില്‍ ഏതെങ്കിലും തരത്തില്‍ മതചിഹ്നങ്ങളുടെ പ്രകാശനമോ ദുരുപയോഗമോ നടത്തിയിട്ടില്ലെന്ന് ഭാഗ്യക്കുറി വകുപ്പ് പറഞ്ഞു. അബ്സ്ട്രാക്ട് രീതിയിലുള്ള പെയിന്റിങ് ആയതിനാൽ അതിൽ ഉൾപ്പെട്ടിട്ടുള്ള രൂപങ്ങളുടെ നിർവചനം സാധ്യവുമല്ലെന്ന് ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.