October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

ബാങ്കോക്കിലെ യുഎൻ ആഗോള സെമിനാറില്‍ വിസ്മയമായി കോഴിക്കോട്ടെ ആറ് വയസുകാരി റൂഹി മൊഹ്‌സബ്.

SHARE

കോഴിക്കോട്: ആറാമത്തെ വയസില്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രസംഗിച്ച് ചരിത്രം സൃഷ്ടിച്ച് കോഴിക്കോട്ടുകാരി റൂഹി മൊഹ്‌സബ്. ബാങ്കോക്കിലെ ഐക്യരാഷ്ട്രസഭ ഏഷ്യ പെസഫിക് ആസ്ഥാനത്ത് ‘സുസ്ഥിര ഭാവിക്കായുള്ള വിദ്യഭ്യാസം’ എന്ന വിഷയത്തില്‍ നടന്ന ആഗോള സെമിനാറില്‍ മുഖ്യ പ്രഭാഷകയായിരുന്നു കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിയായ റൂഹി.

ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കണ്‍സള്‍ട്ടേറ്റീവ് പദവി വഹിക്കുന്ന അന്താരാഷ്ട്ര സംഘടനയായ സസ്റ്റൈനബിള്‍ ഡവലപ്പ്‌മെന്റ് കൗണ്‍സിലുമായി (എസ്.ഡി.സി) സഹകരിച്ച് യുനസ്‌കോ യൂത്ത് എജുക്കേഷന്‍ റിസര്‍ച്ച് സെന്ററാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകയായ റൂഹി മൊഹ്‌സബ് ഫെബ്രുവരി 11, 12 തീയതികളില്‍ നടന്ന സെമിനാറിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ചടങ്ങില്‍ ബൂട്ടാന്‍ വിദ്യഭ്യാസ മന്ത്രി യീസാങ് ഡീ താപ്പ (Yeezang De Thapa) റൂഹിയെ ഉപഹാരം നല്‍കി ആദരിച്ചു. ആഗോള താപനം തടഞ്ഞ് പ്രകൃതിയെ സംരക്ഷിച്ചു നിര്‍ത്തുന്നതിനായി ചെറു പ്രായത്തില്‍ തന്നെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് റൂഹിയെ ആദരിച്ചത്.

ഇന്ത്യയിലെയല്ല ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകയായിരിക്കും റൂഹിയെന്ന് യീസാങ്ങ് ഡീ താപ്പ പറഞ്ഞു. സെമിനാറില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും റൂഹിയായിരുന്നു. ഇന്ത്യയിലെ ഏറ്റവും മനോഹരമായ കേരളമെന്ന സ്ഥലത്തെ കോഴിക്കോട്ടു നിന്നാണ് ഞാന്‍ വരുന്നത് എന്നു പറഞ്ഞാണ് ഭൂമിയെ സംരക്ഷിച്ചു നിര്‍ത്തേണ്ട ആവശ്യകതയെക്കുറിച്ച് റൂഹി സംസാരിച്ചത്. കോഴിക്കോട് പാറോപ്പടി കോമണ്‍ ഗ്രൗണ്ട് ഇന്റര്‍നാഷണല്‍ അക്കാദമിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആറു വയസുകാരിയായ റൂഹി. ഐടി പ്രഫഷണലായ അബ്ദുള്‍ ഗനിയുടേയും ഡോ. അനീസ മുഹമ്മദിന്റേയും മകളാണ്.

കുരുന്നിലേ ഒട്ടേറെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയയാണ് റൂഹി മൊഹ്‌സബ്. പ്രകൃതി സംരക്ഷണ സന്ദേശം പകരുന്നതിനായി പാസ്പോര്‍ട്ടുകള്‍ റീ സൈക്കിള്‍ഡ് പേപ്പറില്‍ പ്രിന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുള്‍പ്പെടെ ലോക രാഷ്ട്രത്തലവന്‍മാര്‍ക്ക് സ്വന്തം കൈപ്പടയിലെഴുതിയ കത്തയച്ചായിരുന്നു തുടക്കം.വയനാടിനെ നടുക്കിയ പുത്തുമല ദുരന്തത്തില്‍ തകര്‍ന്ന പ്രദേശത്ത് മണ്ണിടിച്ചില്‍ തടയുന്നതിനായി ആല്‍, നീര്‍മരുത്, താന്നി എന്നീ വൃക്ഷങ്ങളുടെ തൈകള്‍ നട്ടും റൂഹി മാതൃകയായിട്ടുണ്ട്. കേരളം മുതല്‍ കാശ്മീര്‍ വരെയുള്ള 10,000 വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തെരഞ്ഞെടുത്ത് ഓരോ വിദ്യാലയത്തിന്റേയും നേതൃത്വത്തില്‍ 1000 വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്ന ട്രീ ബാങ്ക് നഴ്‌സറി പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍ റൂഹി മൊഹ്സബ്. മൂന്നു വര്‍ഷത്തിനകം റൂഹിയുടെ ട്രീ ബാങ്ക് നഴ്‌സറി പദ്ധതി പ്രവൃത്തി പഥത്തിലെത്തുമ്പോള്‍ രാജ്യത്ത് ഒരു കോടി വൃക്ഷങ്ങള്‍ തളിര്‍ത്തു തുടങ്ങും.