October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

എനിക്കില്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദന്‍ മാഷിനുണ്ടെന്ന തോന്നലുളവാക്കുന്നു, അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഇളക്കമുണ്ടായിട്ടില്ല’; വിമര്‍ശനവുമായി പ്രേം കുമാര്‍.

SHARE

സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ച കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദനെതിരെ നടപടി എടുക്കാത്തതില്‍ വിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍. ‘ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച’യെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള വിമര്‍ശനം. ആശാവര്‍ക്കേഴ്‌സിനെ അനുകൂലിച്ചതിനാണ് തന്നെ പുറത്താക്കിയതെന്നാണ് പ്രേംകുമാര്‍ പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച സച്ചിദാനന്ദന്‍ ഇപ്പോഴും സ്ഥാനത്ത് തുടരുന്നതും അതേസമയം ഒരു നിലപാടെടുത്തതിന്റെ പേരില്‍ തന്നെ സ്ഥാനത്തുനിന്ന് പുറത്താക്കിയതും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍.കേരള സാഹിത്യഅക്കാദമി ചെയര്‍മാനായ സച്ചിദാനന്ദന്‍ മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രേം കുമാര്‍ ചൂണ്ടിക്കാട്ടി. ചെയര്‍മാന്റെ ഔദ്യോഗിക കാലാവധിയൊക്കെ എന്നേ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതും തുടരാനനുവദിക്കുന്നതും, സംസ്ഥാനത്തെ രണ്ടു പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നായ ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ ആയിരുന്ന എനിക്ക് ഇല്ലാത്ത എന്തോ അപാരമായ – അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയര്‍മാനായ സച്ചിദാനന്ദന്‍ മാഷിനുണ്ടെന്നതോന്നലുളവാക്കുന്നുവെന്നും പ്രേം കുമാര്‍ എഴുതി.