October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 9, 2026

ബിഎസ്എന്‍എല്ലിന്റെ 499 രൂപയുടെ കിടിലന്‍ പ്ലാന്‍; ക്രിക്കറ്റ് ആരാധകര്‍ക്ക് സുവര്‍ണാവസരം.

SHARE

പ്രമുഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍, ഉപയോക്താക്കള്‍ക്കായി അവതിരിപ്പിച്ചിരിക്കുന്ന പുതിയ പ്ലാന്‍ ക്രിക്കറ്റ് ആരാധകരെ ഉള്‍പ്പെടെ സന്തോഷിപ്പിക്കുന്നതാണ്. ഈ പ്ലാന്‍ ഉപയോഗിച്ച് മൂന്ന് മാസത്തേക്ക് ജിയോ ഹോട്ട് സ്റ്റാര്‍, സോണിലിവ്, സീ5 എന്നിവയൊക്കെ ആസ്വദിക്കാന്‍ കഴിയും. ക്രിക്കറ്റ് ആരാധകരെ മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു പ്ലാന്‍ കൊണ്ടുവന്നിരിക്കുന്നത്. ലോകകപ്പ്, ഐപിഎല്‍ മത്സരങ്ങള്‍ ലൈവായും ഫ്രീയായും കാണാന്‍ ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് സാധിക്കും.ലൈവ് ക്രിക്കറ്റ് മാത്രമല്ല വെബ്‌സീരീസുകള്‍, സിനിമകള്‍, മറ്റ് വിനോദങ്ങള്‍ അടക്കമുള്ളവ സ്ട്രീം ചെയ്യാന്‍ കഴിയുന്ന 499 രൂപയുടെ പ്ലാനാണ് ഇത്. നിലവിലുള്ള ഏതെങ്കിലും ബിഎസ്എന്‍എല്‍ പ്ലാന്‍ ഉപയോഗിച്ച് ഈ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. ഇതൊരു ആഡ് ഓണ്‍ പ്ലാനായതുകൊണ്ടുതന്നെ ഈ പ്ലാന്‍ ആക്ടീവ് ആക്കാന്‍ മറ്റേതെങ്കിലും സജീവ പാക്കേജ് ഉണ്ടായിരിക്കണം. നിങ്ങള്‍ക്ക് ഈ ഒടിടി ആപ്പുകളിലേക്ക് മൊബൈലിലൂടെയോ ടിവിയിലൂടെയോ ആക്‌സസ് ചെയ്യാവുന്നതാണ്.ഏറ്റവും പുതിയ സിനിമാ റിലീസുകളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പും ജിയോ ഹോട്ട്‌സ്റ്റാറില്‍ ആസ്വദിക്കാം. സോണിലിവില്‍ മറ്റ് വിവിധ കായിക പരിപാടികള്‍ക്കുള്ള ആക്‌സസ് ലഭിക്കും. അതുപോലെ സി5, സോണി ലിവ് സബ്‌സ്‌ക്രിപ്ഷന്‍ പുതിയ സിനിമകളുടെ റിലീസും തരുന്നു.