ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

ഇരിക്കൂർ: മണ്ണൂർ പാലത്തിന് സമീപം ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ശനി പുലർച്ചെയാണ് സംഭവം.ഇരിക്കൂർ സിദ്ധിഖ് നഗറിലെ പി പി കാസിം-സൈബുന്നിസ ദമ്പതികളുടെ മകൻ ജംഷീർ (35) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിൽ ഇടിച്ചാണ് അപകടം.
സാരമായി പരുക്കേറ്റ ജംഷീറിന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വിട്ടുനൽകും.ഭാര്യ: സാലു (മട്ടന്നൂർ). മക്കൾ: ആയിഷ, മറിയു, ഫാത്തിമ. സഹോദരങ്ങൾ: ഫാത്തിമ ജസീം.

