June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു.

SHARE

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു.പാണക്കാട് എത്തി സാദിഖലി തങ്ങളില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. മതേതരത്വവും മനുഷ്യത്വവും പ്രവര്‍ത്തിയില്‍ കൊണ്ട് നടക്കുന്നവരാണ് മുസ്ലിം ലീഗുകാര്‍ എന്ന് ഞെരളത്ത് ഹരിഗോവിന്ദന്‍ പ്രതികരിച്ചു. ഇടതുപക്ഷത്തിനും സംഘപരിവാറിനും എതിരെ വിമര്‍ശനമുയര്‍ത്തിയാണ് ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ അംഗത്വം എടുത്തത്. രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നുണ്ടെങ്കില്‍ അത് മുസ്ലിം ലീഗ് ആയിരിക്കും എന്ന് പത്ത് വര്‍ഷം മുന്‍പേ തീരുമാനിച്ചതാണ്. സാമുദായിക ധ്രുവീകരണം തടയുന്നതില്‍ ഇടതു പക്ഷം പരാജയമെന്നും എല്‍.ഡി.എഫും സംഘപരിവാറും ഒരേ തൂവല്‍ പക്ഷികളെന്നും ഞെരളത്ത് ഹരിഗോവിന്ദന്‍ വിമര്‍ശിച്ചു.ഉപാധികള്‍ ഇല്ലാതെയാണ് മുസ്ലിം ലീഗില്‍ എത്തിയതെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളായ കെഎന്‍എ ഖാദര്‍, മരക്കാര്‍ മാരായമംഗലം തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.