September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ മുരളീധരന്‍.

SHARE

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണത്തിന് മറുപടിയുമായി കെ.മുരളീധരന്‍.രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു പിതാവിനെ വലിച്ചിഴയ്ക്കരുത് എന്നാണ്  പദ്മജയ്ക്ക് കെ മുരളീധരന്‍ മറുപടി നല്‍കിയത്.  തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയായ ജെന്‍-സി മാനിഫെസ്റ്റോയിലായിരുന്നു കഴിഞ്ഞ ദിവസം കെ കരുണാകരനുമായി ബന്ധപ്പെട്ട് മകള്‍ പദ്മജ വേണുഗോപാലിന്റെ പ്രതികരണം.കോണ്‍ഗ്രസിന്റെ തലപ്പൊക്കമുള്ള നേതാവ് കെ.കരുണാകരന്‍ തനിക്കൊപ്പം ബിജെപിയിലേക്ക് വരുമായിരുന്നുവെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണം ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. വ്യത്യസ്ത ചേരിയിലുള്ള സഹോദരിയുടെ പ്രതികരണത്തില്‍ കെ.മുരളീധരന്‍ ഇന്ന് മറുപടി നല്‍കി.
കോണ്‍ഗ്രസ് കൊടി പുതച്ചു മറിക്കാന്‍ ആഗ്രഹിച്ചയാളാണ് കെ.കരുണാകരനെന്നും,രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് പിതാവിനെ വലിച്ചിഴയ്ക്കരുതെന്നും കെ.മുരളീധരന്‍ പറഞ്ഞു.കെ.കരുണാകരന്‍ ഡിഐസി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതില്‍ പോലും കോണ്‍ഗ്രസ് സംസ്‌കാരം ഉണ്ടായിരുന്നുവെന്ന് കെ,മുരളീധരന്റെ മകനായ അരുണ്‍ നാരായണനും പത്മജ വേണുഗോപാലിന് മറുപടി നല്‍കി. കെ.കരുണാകരന് കോണ്‍ഗ്രസ് മടുത്തിരുന്നുവെന്നും  പ്രത്യേക തിരഞ്ഞെടുപ്പ് പരിപാടിയില്‍ പത്മജ വേണുഗോപാല്‍ പ്രതികരിച്ചിരുന്നു.