April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 1, 2026

പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്.

SHARE

രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്. ഇന്നലെ പാടിയ രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി അവർ രംഗത്തെത്തി. ‘പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ’ എന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരെയുള്ള ബൃന്ദ കാരാട്ടിന്റെ മറുപാട്ട്.

കോൺഗ്രസ് ഗ്യാരണ്ടി വാഗ്ദാനം പൊള്ളയാണ്. തെലങ്കാന അടക്കം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൽകിയ ഗ്യാരണ്ടികൾ ഒന്നും പാലിച്ചില്ല. തൃശ്ശൂരിൽ ലോകസഭ തിരഞ്ഞെടുപ്പിലും, തിരുവനന്തപുരത്ത് കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് പോയെന്നും അവർ ആരോപിച്ചു.

കേരളത്തെ അവരുടെ എടിഎം ആക്കി മാറ്റാനാണ് കോൺഗ്രസിന്റെ ശ്രമം. കോൺഗ്രസ് എല്ലാ കാര്യങ്ങളിലും നുണ പറയുകയാണ്. അതാണ് എൽഡിഎഫ് ബിജെപി ഡീൽ എന്ന ആരോപണം ഉന്നയിക്കുന്നത്. വയനാട് ദുരന്തത്തിൽ വീട് വയ്ക്കാൻ കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് എവിടെ. നിങ്ങൾ എവിടെയാണ് പണം ചെലവാക്കിയത് എന്നും അവർ ചോദിച്ചു.