April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 9, 2026

തൃശൂരില്‍ വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് പരാതി; പ്രതിഷേധവുമായി സിപിഐഎം.

SHARE

തൃശൂരില്‍ വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് പരാതി. 900 രൂപയുടെ 48 കിറ്റുകള്‍ ഇതിനോടകം വിതരണം ചെയ്തുവെന്നാണ് വിവരം. ഒളരിയിലെ കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. കട പോലീസ് എത്തി കട സീൽ ചെയ്തു.ഇടത് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പണം മുടക്കി ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്ന് ഇടതുപക്ഷം ആരോപിച്ചു. വിഷു പ്രമാണിച്ച് ബിജെപി പ്രവര്‍ത്തകര്‍ അരിയും പലവെഞ്ജനങ്ങളുമടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നുവെന്നാണ് എല്‍ഡിഎഫിന്റെ പരാതി. പൊലീസ് വിഷയം അന്വേഷിക്കും. റിട്ടേണിംഗ് ഓഫീസര്‍ക്കടക്കം പരാതി നല്‍കും.