April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

സംസ്ക്കാരസാഹിതി ജില്ലാ കമ്മിറ്റി ആർ.ശങ്കറിനെ അനുസ്മരിക്കും.

SHARE

കണ്ണൂർ : കെപിസിസി സംസ്ക്കാരസാഹിതി ജില്ലാ കമ്മിറ്റി യോഗം ഡിസിസി ഹാളിൽ ചേർന്നു. സംസ്ക്കാരസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു . ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. ഏപ്രിൽ മുപ്പതിന് ആർ.ശങ്കർ അനുസ്മരണം നടത്തും. പ്രമുഖ ചിത്രകാരൻ സുരേഷ് കൂത്തുപറമ്പിന്റെ ചിത്രപ്രദർശനം സ്പേസ് ആർട്ട് ഗ്യാലറിയിൽ ഈ മാസം ഇരുപത്തിമൂന്ന് മുതൽ സംസ്ക്കാരസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തും. സംസ്ക്കാരസാഹിതി കണ്ണൂർ ജില്ലാ ജനറൽ കൺവീനർ കെ.എൻ ആനന്ദ് നാറാത്ത്, സംസ്ഥാന നിർവാഹക സമിതിയംഗം വി.വി വിജയൻ, ജില്ലാ വൈസ് ചെയർമാൻ ടി.പി രാജീവൻ മാസ്റ്റർ , ജനറൽ സെക്രട്ടറിമാരായ പി.പി മുസ്തഫ, വി.ആർ പ്രീത, നാരായണൻ കൊയറ്റി എന്നിവർ സംസാരിച്ചു .