തലശ്ശേരി ഹാർബറിൽ കക്ക വാരുന്നതിനിടെ അപകടം; യുവാവ് മുങ്ങിമരിച്ചു.

SHARE

തലശ്ശേരി: തലശ്ശേരി ഹാർബറിന് സമീപം കക്ക (ഇളമ്പക്ക) വാരുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. പെട്ടിപ്പാലം സ്വദേശി അൻവർ (40)ആണ് ദാരുണമായി മരിച്ചത്. ഹാർബറിൽ വെച്ച് ഇളമ്പക്ക വാരിയെടുക്കുന്നതിനിടെ അൻവർ അപ്രതീക്ഷിതമായി വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.

വിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്കായി മൃതദേഹം തലശ്ശേരി ഗവൺമെന്റ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും