May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 3, 2026

എസി കാരണം വീട്ടിൽ തീ പിടിക്കും ! ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

SHARE

ദില്ലിയിലെ വിവേക് ​​വിഹാറിൽ ഒരു കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ച വാർത്തയുടെ ഞെട്ടലിലാണ് എല്ലാവരും. എയർ കണ്ടീഷണർ (എസി) പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് ആണ് പ്രാഥമിക നി​ഗമനം. ഗുരുതരമായി പൊള്ളലേറ്റ നാല് പേർ ഇപ്പോഴും ചികിത്സയിലാണ്. ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ പലരും ഉപ്പോൾ വീടുകളിലും എസിയെ ആണ് ആശ്രയിക്കുന്നത്. അതിനാൽ, എസി സ്ഫോടനങ്ങളുടെ പ്രധാന കാരണങ്ങളും അവ എങ്ങനെ തടയാമെന്നും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.

ഷോർട്ട് സർക്യൂട്ട്

എസി മണിക്കൂറുകളോളം പ്രവർത്തിക്കുകയും ഇലക്ട്രിക്കൽ വയറിംഗ് അയഞ്ഞതോ ഗുണനിലവാരമില്ലാത്തതോ ആണെങ്കിൽ, അത് ഒരു ഷോർട്ട് സർക്യൂട്ടിന് കാരണമാവുകയും തീപിടുത്തത്തിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ എസി സർവീസ് ചെയ്യുന്നതിനൊപ്പം വയറിംഗ് ഒരു ഇലക്ട്രീഷ്യനെക്കൊണ്ട് പരിശോധിപ്പിക്കാം.

 

വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ

വൈദ്യുത വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ ആണ് എസിയിലെ തീപിടുത്തങ്ങളുടെ മറ്റൊരു കാരണം. ഇത് എസി ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തുകയോ കത്തിക്കുകയോ ചെയ്യാം. എസിയിൽ തീ പിടിച്ചാൽ മിനിറ്റുകൾക്കുള്ളിൽ വീട് മുഴുവൻ പടരും. ഈ ഏറ്റക്കുറച്ചിലുകളിൽ നിന്നും എസിയെ സംരക്ഷിക്കാൻ ഒരു സ്റ്റെബിലൈസർ ഉപയോഗിക്കുക.

വൃത്തിഹീനവും ധാരാളം പൊടിയും

പല എസികളും വളരെ വൃത്തിഹീനവും ധാരാളം പൊടിയും അഴുക്കും അടിഞ്ഞുകൂടുന്നതുമാണ്. അത്തരം എസികളിൽ തീ പിടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇത് ഇടയ്ക്ക് വൃത്തിയാക്കാം. എസി അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ നിലവാരമില്ലാത്ത ഭാഗങ്ങൾ ഉപയോഗിക്കുന്നതും തീപിടുത്തത്തിന് കാരണമാകും, അത് ശ്രദ്ധിക്കണം.

മോശമായി ഇൻസ്റ്റാൾ ചെയ്യുന്നത്

എസി മോശമായി ഇൻസ്റ്റാൾ ചെയ്യുന്നതും തീപിടുത്തത്തിന് കാരണമാകും. അതിനാൽ, ബ്രാൻഡിൽ പ്രത്യേക പരിശീലനം നേടിയ ഒരു കമ്പനി മെക്കാനിക്കിനെ കൊണ്ട് ചെയ്യിക്കുന്നതാണ് ഉചിതം.